കണ്ണൂര്‍: പയ്യന്നൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊറ്റി തേജസ്വിനി ഹൗസിലെ ശമല്‍ കൃഷ്ണന്റെ മകള്‍ സാന്‍വിയയാണ് മരിച്ചത്. പയ്യന്നൂര്‍ കൊറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണാണ് അപകടം.
Advertisements
ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടി പരിയാരം ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.