കോഴിക്കോട്: അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷയുമായി കോടതി. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനെയാണ് കൊയിലാണ്ടി പോക്സോ കോടതി 20 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2023 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുടെയും ബന്ധുക്കളുടെയും പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലി ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജെദിന്‍ ഇരയ്ക്ക് വേണ്ടി ഹാജരായി. മുക്കം പൊലീസ് ഇന്‍സ്പെക്ടര്‍ കെ പ്രജീഷ്, കെ സുമിത് കുമാര്‍, എഎസ്ഐമാരായ അബ്ദുല്‍ റഷീദ്,മിനി എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.