പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. കുട്ടിയുടെ അമ്മ പുറത്ത് പോയപ്പോഴാണ് സംഭവം. തിരികെ എത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisements
വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ വച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണ് പൊലീസ്.