കൊച്ചി: കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി. ഗുഡ്സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി. കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി. ഗുഡ്സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി. മുന്നില്‍ പോയ ഏതോ വാഹനത്തില്‍ നിന്ന് മുളകുപൊടി പാക്കറ്റ് തെളിച്ചുവീണതാണെന്നാണ് കരുതുന്നത്.
അതേസമയം ഇതാദ്യമല്ലെന്നും കഴിഞ്ഞമാസവും സമാനമായ സംഭവമുണ്ടായിട്ടുണ്ടെനന്നും നാട്ടുകാര്‍ ആരോപിച്ചു. ആരെങ്കിലും മനപ്പൂര്‍വം പൊടിയിട്ടതാണോ എന്നുപോലും സംശയമുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു. സഹികെട്ട് യാത്രക്കാര്‍ വിളിച്ചതോടെ ഫയര്‍ ഫോഴ്സ് സംഘം ഓടിയെത്തി റോഡാകെ വെള്ളമടിച്ച് വൃത്തിയാക്കിയാണ് പ്രശ്നം പരിഹരിച്ചത്.