ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി അതിര്‍ത്തിയില്‍ ചൈന വീണ്ടും അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നു. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യ-നേപ്പാള്‍-ടിബറ്റ് ത്രിരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ചൈനയുടെ അണക്കെട്ട് നിര്‍മാണം. വ്യാഴാഴ്ചയാണ് ഇത്തരമൊരു ഉപഗ്രഹ ചിത്രം പുറത്ത് വന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് നിര്‍മാണപ്രവര്‍ത്തനമെന്നാണ് വിലയിരുത്തല്‍. ചൈനയുടെ ഡാം നിര്‍മാണം മറ്റ് നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. കൂടാതെ, ഇത്തരം പ്രവര്‍ത്തികളിലൂടെ ഇന്ത്യക്കുമേല്‍ ചൈനയുടെ നിരീക്ഷണം ശക്തമായേക്കാമെന്ന വിഷയവും ചര്‍ച്ചയാകുന്നുണ്ട്.
ചൈനീസ് അതിര്‍ത്തിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രം വ്യാഴാഴ്ചയാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അരുണാചല്‍ പ്രദേശിലൂടെ അസമിലെ സിയാങ്ങിലേക്കും ബ്രഹ്മപുത്രയിലേക്കും പതിക്കുന്ന യാര്‍ലുങ് സാങ്ബോ നദിയുടെ ഇരുകരകളിലും ചൈന അണക്കെട്ടുകള്‍ നിര്‍മിക്കുന്നതായാണ് കരുതപ്പെടുന്നത്. നിയന്ത്രണരേഖയുടെ കിഴക്കും പടിഞ്ഞാറും ഭാഗത്തുള്ള ചൈനീസ് ഗ്രാമങ്ങളിലാണ് ഈ നിര്‍മ്മാണ പദ്ധതിയെങ്കിലും ടിബറ്റന്‍ അതിര്‍ത്തിയിലെ മബ്സ സാങ്ബോ നദിയിലാണ് അണക്കെട്ട് നിര്‍മിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ത്രിരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ വടക്കന്‍ തീരത്ത് 350 മുതല്‍ 400 മീറ്റര്‍ വരെ നീളമുള്ള അണക്കെട്ട് നിര്‍മിക്കുന്നതിന്റെ ഉദ്ദേശ്യം ഇപ്പോഴും അജ്ഞാതമാണെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ ജിയോസ്പേഷ്യല്‍ വിശകലനത്തിന് ശേഷം വിദഗ്ധര്‍ പറഞ്ഞിട്ടുള്ളത്.. അതിനുചുറ്റും വിമാനത്താവളം നിര്‍മ്മിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അണക്കെട്ട് നിര്‍മാണത്തിനു പുറമെ ചൈനീസ് സൈന്യത്തിന്റെ നീക്കവും ഈ മേഖലയില്‍ വര്‍ധിച്ചുവരികയാണ്. ആര്‍മി ബേസ് നിര്‍മ്മാണമുള്‍പ്പെടെ നടക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിരാഷ്ട്ര അതിര്‍ത്തിയില്‍ ചൈന പ്രഖ്യാപിച്ച ‘സൂപ്പര്‍ അണക്കെട്ട്’ വെള്ളപ്പൊക്കമുണ്ടാക്കുന്ന തരത്തില്‍ മബ്സ ഷാങ്ബോ നദിയുടെ ഗതിയെ തടസ്സപ്പെടുത്തുമെന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എക്സ്പേര്ട്ടേസ് അഭിപ്രായപ്പെടുന്നു. അസമിലെ ബ്രഹ്മപുത്ര അപകടാവസ്ഥയിലായതിനാല്‍ തന്നെ ചൈന നിര്‍മിച്ച ഈ അണക്കെട്ടിലും വെള്ളം സംഭരിച്ചാല്‍ ഇതേ അവസ്ഥയുണ്ടാകും.
ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ (ORF) മുതിര്‍ന്ന ഗവേഷകന് സമീര്‍ പാട്ടീലിന്റെ അഭിപ്രായത്തില്‍, അണക്കെട്ട് നിര്‍മ്മിക്കുന്നതിന് പിന്നില്‍ ചൈനയ്ക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി, സ്വന്തം ജലം സംരക്ഷിക്കാന്‍ ഇന്ത്യയുടെ ജലസുരക്ഷയെ തകര്‍ക്കുക എന്നതാണ്. രണ്ടാമതായി, അതിര്‍ത്തിയില്‍ അധികാരം സ്ഥാപിക്കുന്നിനായി് ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ വഷളാക്കുക എന്നതുമാണ്.