ചൈനീസ് കമ്പനികൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ; പിഴയായി ഈടാക്കിയത് ആയിരം കോടി രൂപ; ചൈനയെ പെടുത്തി കേന്ദ്ര സർക്കാർ; ഒപ്പോയും ഷവോമിയും കുടുങ്ങി

ന്യൂഡൽഹി: രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ, ഷവോമി കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയതിൽ നടപടിയെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നു. കമ്പനികൾക്കെതിരെ ആയിരം കോടി രൂപ വരെ പിഴ ചുമത്താമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ നിർദ്ദേശം.

Advertisements

കഴിഞ്ഞ ആഴ്ച രാജ്യത്ത് നടത്തിയ വിവിധ റെയ്ഡുകൾക്ക് ശേഷമാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ തീരുമാനം. കർണാടക, തമിഴ്നാട്, അസാം, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, മദ്ധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇരു കമ്ബനികളുടേതുമായി 5500 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദേശത്തുള്ള തങ്ങളുടെ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം വീഴ്ചകൾക്ക് ആയിരം കോടി രൂപ വരെ പിഴ ഒടുക്കാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

Hot Topics

Related Articles