ചിങ്ങവനത്ത് നിന്ന്
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
ചിങ്ങവനം : എഫ്സിഐ ഗോഡൗണിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ ജീവനക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എഫ്.സി.ഐ ഗോഡൗണിലെ ജീവനക്കാരി നയനയെയാണ് ഗോഡൗണിലെ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇവർ ജീവനൊടുക്കിയതാണ് എന്നാണ് പൊലീസ് നൽകുന്ന സുചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓഫീസ് പൂട്ടി ജീവനക്കാരെല്ലാം പുറത്തു പോയതിനു ശേഷമാണ് നൈനയുടെ മരണം പുറത്തറിഞ്ഞത്. രാത്രി വൈകിയും നൈന വീട്ടിലെത്താഞ്ഞതിനെ തുടർന്ന് ഭർത്താവ് ഓഫീസ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നൈന ഓഫീസിൽ നിന്നും പുറത്ത് പോയില്ല എന്ന് അറിയുന്നത്. ഇതോടെ പൊലീസ് ഓഫീസിൽ എത്തി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് ഓഫീസിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരണ കാരണം കുടുംബ പ്രശ്നങ്ങൾ ആണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റും.