ചിങ്ങവനം സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛന് അയച്ചു നൽകി: മണർകാട് മാലം സ്വദേശിയായ യുവാവ് പിടിയിൽ

ചിങ്ങവനത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്ത കേസിൽ മണർകാട് സ്വദേശി പിടിയിൽ. മണർകാട് മാലം ചെറുകരയിൽ അനന്ദു സി.മധുവിനെ(23)യാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അനന്തു സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അനന്തു, കുട്ടിയുടെ വീട്ടിൽ രാത്രിയിൽ എത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു, കുട്ടിയുടെ നഗ്നവീഡിയോയും, ചിത്രങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

കുട്ടിയുടെ പിതാവ് വിവരം അറിഞ്ഞ ശേഷം പെൺകുട്ടിയെ വിലക്കുകയും അനന്തുവിനെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാൽ, തന്റെ കയ്യിലുണ്ടായിരുന്ന നഗ്നചിത്രങ്ങളും വീഡിയോയും അനന്തു കുട്ടിയുടെ പിതാവിന് അയച്ചു നൽകുകയാണ് ചെയ്തത്. തുടർന്നു, കുട്ടിയുടെ പിതാവ് ചിങ്ങവനം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.

ഇയാളുടെ ഫോണിൽ നിന്നും നഗ്നചിത്രങ്ങളും വീഡിയോയും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles