പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; പോക്‌സോ കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ നഗ്‌നതാ പ്രദർശനം നടത്തിയ ഫോട്ടോഗ്രാഫറെ പോക്‌സോ നിയമപ്രകാരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരിൽ വാടകയ്ക്ക് താമസിക്കുന്ന നിതിൻ (28) ആണ് പിടിയിലായത്.

Advertisements

തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ കാരേറ്റ് പേടിക്കുളം എന്ന സ്ഥലത്ത് സ്‌കൂൾ വിട്ട് വീട്ടിലേയ്ക്ക് വരികയായിരുന്ന പെൺകുട്ടികൾക്ക് നേരെ ബൈക്കിലെത്തിയ പ്രതി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വിവരം പെൺകുട്ടികൾ നാട്ടുകാരെ അറിയിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റോഡിൽ തടഞ്ഞു നിർത്തി കിളിമാനൂർ പൊലീസിന് കൈമാറുകയുമായിരുന്നു.

Hot Topics

Related Articles