ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവം ; ഉത്സവബലിക്ക് ഭക്തജനത്തിരക്ക്

കോട്ടയം : ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച  നടന്ന ഉത്സവബലി ഭക്തസാന്ദ്രമായി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്ഷേത്രദര്‍ശനം നടത്താന്‍ സാധിക്കാതെ വന്ന നൂറുകണക്കിന് ഭക്തര്‍ നേരത്തെതന്നെ എത്തി. ഉത്സബലി തൊഴാന്‍ വരി നിന്നു. ദര്‍ശനം പൂര്‍ത്തിയാക്കാന്‍ മൂന്നുമണിക്കൂറോളം എടുത്തു.

Advertisements

തന്ത്രി താമരക്കാട് ചെങ്ങരശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി,നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.മേല്‍ശാന്തി കെ.എസ് ശങ്കരന്‍ നമ്പൂതിരി ,രജ്ഞിത്ത് നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.ഉത്സവബലി ദര്‍ശനത്തിന് ശേഷം  നടന്ന ഉത്സവബലി സദ്യയിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. വ്യാഴാഴ്ച പള്ളിവേട്ട ദിവസം വൈകിട്ട് 4.30ന് കാഴ്ചശ്രീബലി,വൈകിട്ട് 6 ന് തിരുമുന്‍പില്‍വേല,8.30ന് പള്ളിവേട്ട,10ന് എതിരേല്‍പ്പ് എന്നിങ്ങനെ നടക്കും.

Hot Topics

Related Articles