‘തെരവന്ന് കാലീ തൊട്ടാ…’കൗമാരത്തിന്റെ ആഘോഷം : വീണ്ടുമൊരു ഗോവിന്ദ് വസന്ത മാജിക്ക് ; ക്രിസ്റ്റിയിലെ വീഡിയോ ഗാനം പുറത്ത്

കൗമാരക്കൂട്ടത്തിന്റെ ആഘോഷം പങ്കുവെച്ചുകൊണ്ടുള്ള ക്രിസ്റ്റിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. തെരവന്ന് കാലീ തൊട്ടാ എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഗാനം ആലപിച്ചിരിക്കുന്നതും ഗോവിന്ദ് വസന്ത തന്നെയാണ്.

Advertisements

പൂവാറിന്‍റെ പശ്ചാത്തലത്തിലാണ് ഈ ഗാനം ഒരുങ്ങിയിരിക്കുന്നത്. വിജയ് ആരാധകനായ ഈ കഥാപാത്രം ഒരു വിജയ് ചിത്രം തിയറ്ററില്‍ കണ്ട് നായകന്‍റെ ഇന്‍ട്രൊ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം ആര്‍പ്പ് വിളിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവാഗതനായ ആല്‍വിന്‍ ഹെന്‍റിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവപരിചയവുമായാണ് ആൽവിൻ ഹെൻറി ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‍കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിം​ഗ്  മനു ആന്റണി, അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് ​ഗാനരചന. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.


Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.