ശരീരത്തിന്റെ വളര്‍ച്ചക്കും കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും കൊളസ്ട്രോള്‍ ആവശ്യമാണ്. മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കൊഴുപ്പുകളുണ്ട്. ഇതില്‍ വെളുത്ത മെഴുക് പോലെയുള്ളതാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്ട്രോള്‍. ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ഹൃദ്രോഗ സാധ്യത കൂട്ടും. ഇത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ കൂടും തോറും അത് നിങ്ങളുടെ ധമനികളിലൂടെ ആവശ്യമായ രക്തം ഒഴുകുന്നതിന് തടസം സൃഷ്ടിക്കുന്നു. ഒടുവില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാക്കുന്നു.
നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ളത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. കൊളസ്ട്രോളിന്റെ മോശവും അപകടകരവുമായ രൂപത്തെ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ എല്‍ഡിഎല്‍ എന്ന് വിളിക്കുന്നു. ഇത് നിങ്ങളുടെ ധമനികളില്‍ അടിഞ്ഞുകൂടുകയും ഫാറ്റി പ്ലാക്ക് മെഴുക് നിക്ഷേപം ഉണ്ടാക്കുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാരമ്പര്യമായി കൊളസ്ട്രോള്‍ ഉണ്ടാകുമെങ്കിലും അനാരോഗ്യകരമായ ജീവിതശൈലിയും ഇതിന് കാരണമാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ചിലപ്പോള്‍ മരുന്നുകള്‍ എന്നിവ ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും
ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന ഈ ചീത്ത കൊളസ്ട്രോള്‍ നമുക്ക് കുറയ്ക്കാം. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിത്യജീവിതത്തിൽ ഉപയോഗിക്കേണ്ട ചില ഭക്ഷണങ്ങൾ ഇതാ.
വെളുത്തുള്ളി
വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും തടയും. ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചാല്‍ രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാം. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ ധമനികള്‍ ശുദ്ധമാകും. കൊളസ്ട്രോള്‍ വളരെയധികം വര്‍ദ്ധിച്ച ആളുകള്‍ക്ക് വെളുത്തുള്ളി വളരെ ഗുണം ചെയ്യും.
മല്ലിയില
ചീത്ത കൊളസ്ട്രോള്‍ വര്ധിച്ചിട്ടുള്ളവര്ക്ക് അത് കുറയ്ക്കാന്‍ ഭക്ഷണത്തില്‍ മല്ലിയില ഉള്‍പ്പെടുത്താവുന്നതാണ്.ആയുര്‍വേദപ്രകാരം വൃക്കയുടെ ആരോഗ്യത്തിനും മല്ലിയില നല്ലതാണ്. ശരീരത്തില്‍ നിന്ന് അധിക കൊളസ്ട്രോള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.മല്ലിയില ദിവസവും ഭക്ഷണത്തോടൊപ്പം കഴിയ്ക്കാവുന്നതാണ്.
ഹെര്‍ബല്‍ ടീ
ഹെർബൽ ടീ കുടിക്കുന്നതിലൂടെയും ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. ഹെര്‍ബല്‍ ടീ ഉണ്ടാക്കാന്‍, ഒരു ടീസ്പൂണ്‍ കറുവപ്പട്ടയും 1/4 ടീസ്പൂണ്‍ ഹെര്‍ബല്‍ ത്രികടും (ചുക്ക്,മുളക്,തിപ്പലി) എന്നിവ എടുക്കുക.രണ്ടും ഒരു കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ക്കുക.ഇതിനുശേഷം, ഒരു സ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുക.ഈ ഹെര്‍ബല്‍ ടീ ദിവസത്തില്‍ രണ്ടുതവണ കഴിക്കുക.ഇത് കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുന്നത് പെട്ടെന്ന് തന്നെ കുറയ്ക്കാം.
ആപ്പിള്‍ സിഡര്‍ വിനാഗരി
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ആപ്പിള്‍ സിഡര്‍ വിനാഗരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.ഒരു കപ്പ് ചൂടുവെള്ളത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തേന്‍ കലര്‍ത്തി കുടിക്കുക.ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ വര്‍ദ്ധിച്ചുവരുന്ന കൊളസ്ട്രോള്‍ വളരെ വേഗത്തില്‍ കുറയ്ക്കും.