ക്രിസ്മസ് രാവിൽ ബീവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മാത്രമായി കേരളം കുടിച്ചു തീർത്തത് 65 കോടി രൂപയുടെ മദ്യം ; മദ്യവിൽപ്പനയിൽ തലസ്ഥാന നഗരി ഒന്നാമത്

തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് റെക്കോര്‍‌ഡ് മദ്യകച്ചവടം. ഈ മാസം 24ന് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്ന് കണക്കുകള്‍.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടി രൂപ കൂടുതലാണിത്.

Advertisements

വില്‍പനയില്‍ മുന്നില്‍ തലസ്ഥാന ജില്ലയാണ്. തിരുവനന്തപുരം നഗരത്തിലെ പവര്‍ഹൗസ് ബെവ്കോ ഔട്ട്ലെറ്റിലെ വില്‍പന 73.53 ലക്ഷം രൂപയാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. ഇത് ബെവ്കോ ഔട്ട്ലെറ്റുകളിലെ മാത്രം വില്‍പനയാണ്. ബാറുകളുടെ വില്‍പനയും കൂടി ചേര്‍ത്താല്‍ വില ഇനിയും കോടികള്‍ കടക്കും. 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്.

Hot Topics

Related Articles