പത്താം വാർഷികത്തോടോപ്പം ക്രിസ്തുമസ് മരത്തിന് പ്രഭച്ചാർത്തി കൊച്ചി മാരിയറ്റ് ഹോട്ടൽ

കൊച്ചി, 12-12-2024: കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി സമാനതകളില്ലാത്ത വിധം ഹൃദ്യമായ ആതിഥേയത്വത്തിലൂടെ കൊച്ചിയുടെ അടയാളമായി മാറിയ മാരിയറ്റ് ഹോട്ടൽ, ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ടു. 2014 ലെ ഡിസംബർ 21നാണ് കൊച്ചി മാരിയറ്റ് ഹോട്ടൽ തുറന്നത്. വാർഷികത്തോടൊപ്പം പതിവുപോലെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്കും തുടക്കമിട്ട ചടങ്ങിൽ, പ്രമുഖ നടിയും മോഡലുമായ മിയ ജോർജ് ആയിരുന്നു മുഖ്യാതിഥി. വർണാഭമായ കരോളും രാജഗിരി കോളേജിലെ വിദ്യാർത്ഥികളുടെ നൃത്തപ്രകടനവും ട്രീ ലൈറ്റിങ്ങിന്റെ ഭാഗമായിരുന്നു.

Advertisements

10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് കൊച്ചി മാരിയറ്റ് ഹോട്ടൽ തുടക്കമിട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി ഒരു ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. രാജഗിരി കോളേജിനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനുമൊപ്പം സഹകരിച്ച് കൊച്ചി മാരിയറ്റ് ഹോട്ടൽ നടത്തുന്ന “റീ-ത്രെഡ്സ്” പദ്ധതിയുടെ പ്രത്യേക സ്റ്റാളും ഹോട്ടലിൽ ഒരുക്കിയിരുന്നു. സുസ്ഥിരതയ്ക്കും പ്രകൃതിസംരക്ഷണത്തിനും വേണ്ടി പഴയ തുണിത്തരങ്ങൾ പുനരുപയോഗ സാധ്യതയുള്ളതാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് റീ-ത്രെഡ്സ്. പദ്ധതിയിൽ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് സർക്കാർ സ്‌കൂളുകളിൽ സാനിറ്ററി പാഡ് ഡിസ്പെൻസറി മെഷീനുകളും കോളേജുകളിൽ സ്മാർട്ട് ബോർഡുകളും സ്ഥാപിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇക്കൊല്ലത്തെ ക്രിസ്തുമസ്-പുതുവത്സരക്കാലം മുൻപത്തേക്കാളേറെ സവിശേഷതകൾ നിറഞ്ഞതാണെന്ന് ഹോട്ടലിന്റെ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര പറഞ്ഞു. പത്തുവർഷക്കാലം വിട്ടുവീഴ്ചകളില്ലാത്ത ഗുണമേന്മയോടെ അതിഥികളെ സ്വീകരിച്ചതിന്റെ നിറവിലാണ് മാരിയറ്റ് ഹോട്ടലുമായി ബന്ധപ്പെട്ട എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് അഭിലാഷ് മട്ടം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ സൂരജ് നായർ, ഫുഡ് ആൻഡ് ബിവറേജ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ശ്യാംജിത്ത് വേണുഗോപാൽ, ക്ലസ്റ്റർ മാർകോം മാനേജർ നിക്കി എസ്തർ ജോൺ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർസ്, ഹോട്ടലിലെ ദീർഘകാല അതിഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വേണ്ടി ഒരുക്കിയ പ്രത്യേക ചായസൽക്കാരത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

Hot Topics

Related Articles