വൈക്കം സെൻ്റ് ജോസഫ് ഫൊറോനയിലെ 19 ഇടവകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുരാജൻ്റെരാജത്വതിരുനാളിനോടനുബന്ധിച്ചു ജപമാല പ്രദക്ഷിണം നടത്തി

വൈക്കം: വൈക്കം സെൻ്റ് ജോസഫ് ഫൊറോനയിലെ 19 ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ വൈക്കം വെൽഫെയർ സെൻ്ററിൽ സംഘടിപ്പിച്ച ക്രിസ്തുരാജൻ്റെ തിരുനാൾ ആഘോഷം ഭക്തിനിർഭരമായി.തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി 4000ത്തോളം വിശ്വാസികൾ പങ്കെടുത്ത ജപമാല റാലിയും നടന്നു. ഇന്നലെ വൈകുന്നേരം നാലിന് നടന്നവിശുദ്ധകുർബാനയ്ക്ക് ഫൊറോന വികാരി റവ. ഡോ.ബർക്കുമാൻസ് കൊടക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫൊറോനയിലെ ഇടവക വികാരിമാർ സഹകാർമ്മികത്വം വഹിച്ചു.

Advertisements

ഫാ.പോൾ മോറേലി സന്ദേശം നൽകി. 5.30ന് ആരംഭിച്ച ജപമാല റാലി വൈക്കം ടൗൺചുറ്റി6.30ന് വെൽഫെയർ സെൻ്ററിൽ സമാപിച്ചു. ക്രിസ്തുരാജൻ്റേയും പരിശുദ്ധ കന്യകാമാതാവിൻ്റേയും ചിത്രങ്ങൾ, വർണ കൊടികളും കുടകളുമേന്തിയാണ് വിശ്വാസികൾ ജപമാല റാലിയിൽ അണിനിരന്നത്. തുടർന്ന് ദിവ്യകാരുണ്യ ആശീർവാദം നടന്നു. തിരുനാൾ പരിപാടികൾക്ക് ഫൊറോന വികാരി റവ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ നാഴിയമ്പാറ, ഡയറക്ടർ ഫാ. ഏലിയാസ് ചക്യത്ത്, ജനറൽ കൺവീനർ മാത്യു ജോസഫ് കോടാലിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles