സിറ്റിയെ പൂട്ടുകയല്ല , കപ്പടിക്കുക ലക്ഷ്യം : എഫ് എ കപ്പിന് തന്ത്രങ്ങളുമായി ടെൻ ഹാഗ് 

ലണ്ടൻ : നാളെ എഫ് എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌. വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ കിരീടം തന്നെയാണ് ലക്ഷ്യം എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീകൻ ടെൻ ഹാഗ് പറഞ്ഞു. സിറ്റിയെ ട്രെബിള്‍ കിരീടത്തില്‍ നിന്ന് തടയുക എന്നതല്ല നമ്മള്‍ കിരീടം നേടുക എന്നതാണ് ടീമിന്റെ പ്ലാൻ.ടെൻ ഹാഗ് പറഞ്ഞു.

“ഞങ്ങള്‍ക്ക് ഒരു കപ്പ് നേടണം, അത് സിറ്റിയെ തടയുക എന്ന ലക്ഷ്യത്തില്‍ അല്ല, ഞങ്ങള്‍ കപ്പ് നേടുകയാണ് പ്രധാനം, ഇതൊരു മികച്ച അവസരമാണ്. ഒരു കപ്പ് ഫൈനലിലെത്താനും മാൻ സിറ്റിയെ ഫൈനലില്‍ നേരിടുന്നു എന്നതും വലിയ കാര്യമാണ്” ടെൻ ഹാഗ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“അവര്‍ വളരെ നല്ല ജോലി ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നു. അവര്‍ വളരെ നല്ല ഫുട്ബോള്‍ കളിക്കുന്നു, അവര്‍ പ്രശംസകള്‍ എല്ലാം അര്‍ഹിക്കുന്നു.” അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ക്ക് ഒരു നല്ല സീസണ്‍ ആയിരുന്നു ഇത് എന്ന് ഞാൻ കരുതുന്നു, ഇത് നല്ല സീസണെ വളരെ നല്ല സീസണാക്കി മാറ്റാനുള്ള അവസരമാണ്.” ടെൻ ഹാഗ് കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles