കണ്ണൂര്‍: മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത പോലീസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇ എന്‍ ശ്രീകാന്തിനെയാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.
ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡാണ് പോലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കി പണം തട്ടിയത്്. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയില്‍നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങിയത്.പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.അര ലക്ഷത്തോളം രൂപ ഇയാള്‍ എ ടി എം വഴി കൈക്കലാക്കിയതായി തെളിഞ്ഞതോടെയാണ് ശ്രീകാന്തിനെ പിരിച്ചുവിട്ടത്.