ഇനിയൊരു ക്ലാസിക്കൽ ടച്ചാകാം: ആപ്പിൾ മ്യൂസിക് ക്ലാസ്സിക്കൽ ആപ്പ് ഇപ്പോൾ ഐപാഡിലും

ശ്രീജേഷ് സി ആചാരി

ശാസ്ത്രീയ സംഗീതം അടക്കമുള്ളവ ഉൾക്കൊള്ളിച്ചുകൊണ്ട് ആപ്പിൾ ഈ വർഷം തുടക്കത്തിൽ ലോഞ്ച് ചെയ്ത ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ ആപ്പ് ഇപ്പോൾ ഐപാഡിലും ലഭ്യമായി തുടങ്ങി. ആപ്പ് പുറത്തിറങ്ങി എട്ട് മാസം പിന്നിടുമ്പോഴാണ് ഐപാഡിലേക്ക് ആപ്പിൾ പുതിയ മ്യൂസിക്കൽ ആപ്പ് എത്തിക്കുന്നത്. ഐഓഎസ് , ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ഈ അപ്പ് ക്യൂറേറ്റ് ചെയ്ത പ്ലേലിസ്റ്റുകളുടെ വിപുലമായ ശ്രേണിയും എക്‌സ്‌ക്ലൂസീവ് ആൽബങ്ങളും മറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്.കുറഞ്ഞ കാലയളവിൽ മികച്ച പ്രതികരണമാണ് ഈ ആപ്പിന് ജനങ്ങളിൽ നിന്നും ലഭിച്ചത്. 5 ദശലക്ഷത്തിലധികം ട്രാക്കുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ലാസിക്കൽ സംഗീത കാറ്റലോഗാണിതെന്നാണ് ആപ്പിൾ ആപ്പിനെ പറ്റി അവകാശപ്പെടുന്നത്. നിങ്ങളുടെ ഐപാഡിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ആണ് ഇനി പറയുന്നത്:

ആദ്യമായി നിങ്ങളുടെ ഐപാഡിൽ ആപ്പിൾ ആപ്പ് സ്റ്റോർ തുറക്കുക

ശേഷം സെർച്ച് ബാറിൽ ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ എന്ന് ടൈപ് ചെയ്യുക

തുടർന്ന് റിസൾട്ടിൽ നിന്ന് ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ എന്നതിൽ ടാപ്പ് ചെയ്യുക

ഡൗൺലോഡ് പ്രോസസ്സ് ആരംഭിക്കാൻ ഗെറ്റ് ബട്ടൺ ടാപ്പ് ചെയ്യുക

ഇപ്പോൾ, ആവശ്യപ്പെടുകയാണെങ്കിൽ പാസ്‌വേഡ് നൽകുക അല്ലെങ്കിൽ ഫേസ് ഐഡി വഴി ഡൗൺലോഡ് ആധികാരികമാക്കുക.

ശേഷം ഡൗൺലോഡ് പ്രക്രിയ പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക

ഡൗൺലോഡ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ഹോം സ്‌ക്രീനിലേക്ക് പോയി ആപ്പ് ഓപ്പൺ ചെയ്യുക

ആപ്പ് ഉപയോഗിക്കാൻ ആപ്പിൾ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രദ്ധിക്കുക: ഈ ആപ്പ് ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾക്ക് ആപ്പിൾ മ്യൂസിക് അല്ലെങ്കിൽ ആപ്പിൾ വൺ അക്കൌണ്ട് ആവശ്യമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ആപ്പിന് പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ലെന്നതും ശ്രദ്ധിക്കുക.

Hot Topics

Related Articles