ക്ലിയർ സ്കിൻ ആണോ നിങ്ങളുടെ സ്വപ്നം? എന്നാൽ ചോറ് കൊണ്ടൊരു ഫേസ് മാസ്ക് പരീക്ഷിക്കൂ…

ചർമ്മത്തിൻ്റെ ഭംഗി കൂട്ടുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കറുത്ത പാടുകൾ, മുഖക്കുരു, പിഗ്മൻ്റേഷൻ, കരിവാളിപ്പ് തുടങ്ങി വ്യത്യസ്തമായ പലത്തരം പ്രശ്നങ്ങളാണ് ഓരോരുത്തരും നേരിടുന്നത്. ചർമ്മത്തിന് ശരിയായ രീതിയിലുള്ള പരിചരണം നൽകിയാൽ മാത്രമേ ഇതൊക്കെ എളുപ്പത്തിൽ മാറ്റാൻ സാധിക്കൂ. വീട്ടിലുള്ള ചില സിമ്പിൾ സാധനങ്ങൾ മാത്രം മതി ചർമ്മത്തെ നല്ല ഭംഗിയാക്കി വയ്ക്കാൻ. അതിൽ ഏറ്റവും പ്രധാനിയാണ് ചോറ്. അരിപ്പൊടിയും അതുപോലെ ചോറും കഞ്ഞിവെള്ളവുമൊക്കെ ചർമ്മം സംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ടവയാണ്.

Advertisements

അരി

വൈറ്റമിനുകളുടെയും ആൻ്റി ഓക്സിഡൻ്റുകളുടെയും മികച്ച ഉറവിടമാണ് അരി. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് നിറം കൂട്ടാനും തിളക്കം കൂട്ടാനും ഏറെ സഹായിക്കാറുണ്ട്. അരി കഴുകിയ വെള്ളം, ചോറ്, തുടങ്ങി എല്ലാം ചർമ്മത്തിന് നല്ലതാണ്. നാച്യുറലും വീര്യും കുറഞ്ഞതുമായ എക്സ്ഫോളിയേറ്ററായി ഇത് പ്രവർത്തിക്കുന്നു. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് ഭംഗിയും നിറവും നൽകാനും സഹായിക്കാറുണ്ട്. സെൻസിറ്റീവ് സ്കിൻ ഉൾപ്പെടെയുള്ളവർക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. വൈറ്റമിൻ എ, ബി എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ എണ്ണമയവും അതുപോലെ നിറ കുറവും കരിവാളിപ്പുമൊക്കെ മാറ്റാൻ അരി നല്ലതാണ്.

വൈറ്റമിൻ ഇ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നതാണ് വൈറ്റമിൻ ഇ. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും പാടുകളും ചുളിവുകളും മാറ്റാനും ഇത് ഏറെ സഹായിക്കാറുണ്ട്. ചർമ്മത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾക്കും ഇതൊരു ഉത്തമ പരിഹാരമാണ്. വരണ്ട ചർമ്മം ഉള്ളവർക്ക് വൈറ്റമിൻ ഇ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലുണ്ടാകുന്ന പാടുകളെ മാറ്റാനും ഇത് നല്ലതാണ്. വൈറ്റമിൻ ഇ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും ഏറെ പ്രധാനമാണെന്ന് തന്നെ പറയാം.

റോസ് വാട്ടർ

ചർമ്മത്തിന് ഏറെ നല്ലതാണ് റോസ് വാട്ടർ. ഏത് തരം ചർമ്മകാർക്കും പേടി കൂടാതെ റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് റോസ് വാട്ടർ. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും ഇത് നല്ലതാണ്. ചർമ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാൻ ഇത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ചർമ്മത്തിലെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാനും നല്ലതാണ് റോസ് വാട്ടർ.

പായ്ക്ക് തയാറാക്കാൻ

ഇതിനായി ആദ്യം രാത്രിയിൽ കുറച്ച് അരി വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇനി അടുത്ത ദിവസം രാവിലെ ആ വെള്ളം കളഞ്ഞ ശേഷം അരി നന്നായി മിക്സിയിലോ ബ്ലെൻഡറിലോ ഇട്ട് അരച്ച് എടുക്കുക. ഇനി ഇത് ഒരു പാനിൽ വച്ച് ചൂടാക്കി കുറച്ച് കട്ടിയുള്ള രൂപത്തിലാക്കുക. ഇനി ഇത് ചൂടാറി കഴിയുമ്പോൾ ഇതിലേക്ക് അൽപ്പം റോസ് വാട്ടറും ഒരു വൈറ്റമിൻ ഇ ഗുളികയും ചേർത്ത് യോജിപ്പിച്ച് എടുക്കുക. ഈ പായ്ക്ക് മുഖത്തിട്ട് ചെറുതായി മസാജ് ചെയ്ത് അഞ്ച് മിനിറ്റ് കഴിയുമ്പോൾ കഴുകി വ്യത്തിയാക്കാവുന്നതാണ്. ഇതൊരു ഗ്ലാസ് ജാറിലിട്ട് ഫ്രീസറിൽ ഒരാഴ്ച വരെ സൂക്ഷിക്കാം. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ ഒരിക്കലും മറക്കരുത്.

Hot Topics

Related Articles