കൊച്ചി : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് താൽക്കാലിക രജിസ്ട്രേഷനിൽ നിന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെയും സ്ഥാപനങ്ങളെ ഒഴിവാക്കാൻ നീക്കം. ഈ സ്ഥാപനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷൻ ഇല്ലാതെ തന്നെ പ്രവർത്തിക്കാനുള്ള അനുവാദം നൽകാനാണ് നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കിയ ഉത്തരവും വിവാദമായി മാറി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കൃത്യമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ് ആക്ട് പ്രകാരം രജിസ്ട്രേഷൻ എടുക്കണം എന്നാണ് ചട്ടം. 2018ൽ നിലവിൽ വന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ സംസ്ഥാനത്ത് ഇനി മുന്നോട്ട് പ്രവർത്തിക്കാൻ സാധിക്കു. ഇത്തരത്തിലുള്ള രജിസ്ട്രേഷൻ നടപടികൾ ശക്തമാക്കി ആരോഗ്യരംഗത്തെ മികച്ച രീതിയിൽ കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോഴാണ് വിചിത്രമായ നിലപാടുമായി എറണാകുളത്തെ ജില്ലാ മെഡിക്കൽ ഓഫീസർമെഡിക്കൽ ഓഫീസർ രംഗത്ത് എത്തിയത്. ഏതെങ്കിലും സംഘടനയുടെ ഭാഗമായി നിൽക്കുന്നവർ ഇത്തരത്തിൽ രജിസ്ട്രേഷൻ നടപ്പിലാക്കേണ്ട എന്ന് ഉത്തരവിറക്കുന്നത് മറ്റുള്ള ചെറുകിട സ്ഥാപനങ്ങളെ സാരമായി തന്നെ ബാധിക്കും. സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് ക്രമക്കേടുകളും ക്രമവിരുദ്ധമായ പ്രവർത്തനങ്ങളും നടത്താനുള്ള മൗനാനുവാദമാണ് ഈ ഉത്തരവിലൂടെ എറണാകുളം ജില്ലാ കളക്ടർ നൽകുന്നതെന്ന് വാദവും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് ഒരേ രീതിയിലുള്ള രജിസ്ട്രേഷൻ നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ ഏതെങ്കിലും സംഘടനയുടെ ഭാഗമായി എന്നു മാത്രം കരുതി ചില സ്ഥാപനങ്ങളെ രജിസ്ട്രേഷൻ നിന്നും ഒഴിവാക്കാനുള്ള നീക്കം ന്യായവിരുദ്ധമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇത്തരത്തിൽ നടത്തുന്ന നീക്കം ചട്ട വിരുദ്ധമാണെന്നും വിവാദം ഉയർന്നിട്ടുണ്ട്. ഏതായാലും ഈ ഉത്തരവിനെതിരെ വിവാദം ഉയർന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിഷയത്തിൽ എന്താകും സംസ്ഥാന സർക്കാർ നിലപാട് എന്നാണ് അറിയാനാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.