മുഖ്യമന്ത്രി പ്രധാനമന്ത്രി കൂടിക്കാഴ്ച: ബഫര്‍സോണ്‍ ചര്‍ച്ചയ്ക്ക്

ന്യൂഡെല്‍ഹി:മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ രാവിലെ 10.30നാണ് കൂടിക്കാഴ്ച. ബഫര്‍സോണ്‍ വിഷയത്തില്‍ കനത്ത പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ മലയോര ജനതയുടെ ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

Advertisements

മലയോര മേഖലയിലെ കര്‍ഷകര്‍ ഉള്‍പ്പെടേയുള്ള സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയില്‍ വിഷയത്തില്‍ പ്രശ്നപരിഹാരം ഉണ്ടാകണമെന്നും, അതിനായി കേന്ദ്രം ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണം, കേരളത്തിന്‍റെ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച് സുപ്രീം കോടതിയെ അഭിപ്രായം അറിയിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‍റെ പ്രത്യേക സ്ഥിതി കൂടി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. സംസ്ഥാനത്തെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുക്കണമെന്നും ഇന്നത്തെ കൂടിക്കാഴ്ചയില്‍ അഭ്യര്‍ഥിക്കും.

അതേസമയം സംസ്ഥാനത്ത് മലയോര മേഖലയിലെ സ്ഥല പരിശോധനയും രേഖകളുടെ പരിശോധനയും ആരംഭിക്കുന്നേയുള്ളൂ. വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡെസ്ക്കുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് മിക്ക പഞ്ചായത്തുകളിലും ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. ഇന്നു മുതല്‍ ഹെല്‍പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.