തിരുവനന്തപുരം : സഹകരണ പുനരുദ്ധാരണ നിധിയില്‍ നിന്ന് പണം സമാഹരിച്ച് കരുവന്നൂര്‍ ബാങ്കില്‍ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ.സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആര്‍ബിഐയുടെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി പ്രഖ്യാപിക്കുമെന്നും വാസവൻ പറഞ്ഞു. 73 കോടിയിലധികം രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുത്തു. 110 കോടി രൂപയോളം പുനക്രമീകരിച്ചിട്ടുണ്ട്. പലിശ കൊടുത്തും, നിക്ഷേപത്തിന്റെ ഒരു ഭാഗം കൊടുത്തുമാണ് പുനക്രമീകരിച്ചത്.
ഏതാണ്ട് 36 കോടി രൂപയോളം അവിടെ തിരിച്ചുവരവുണ്ടായിരുന്നു. അതിനെ സഹായിക്കാൻ വേണ്ടി വിവിധ സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപവും ഒപ്പം ക്ഷേമബോര്‍ഡില്‍ നിന്നും പണവും കൊടുത്തിരുന്നു. അതുപോലെ ഷെയര്‍ ക്യാപിറ്റല്‍ പണവും കൊടുത്തിരുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് നേരത്തെയുണ്ടാക്കിയ പാക്കേജ്. ആ പാക്കജില്‍ ഇനി ചില സംഘങ്ങള്‍ക്ക് കൂടി പണം കൊടുക്കാനുണ്ട്. അത് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു