തിരുവല്ലയിലെ മീൻ കുളത്തിൽ മൂർഖനും മുട്ടകളും..! ഇരുപതിലധികം മുട്ടകലുമായി അടയിരുന്ന മൂർഖൻ വനംവകുപ്പിന്റെ കൂട്ടിലായി; പിടികൂടിയത് സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം; വീഡിയോ കാണാം

തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

തിരുവല്ല: വീടിനു സമീപത്തെ മീൻകുളത്തിൽ മുട്ടയിട്ട് അടയിരുന്ന മൂർഖനും മുട്ടയും വനം വകുപ്പിന്റെ കൂട്ടിലായി. പെൺമൂർഖനെയും, ഇരുപതോളം മുട്ടകളുമാണ് തിരുവല്ലയിലെ വീടിനു സമീപത്തെ മീൻകുളത്തിൽ നിന്നും സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം പിടികൂടിയത്. മൂർഖനും മുട്ടയും സുഖമായി ഇരിക്കുന്നു. ഇവരെ റാന്നിയിൽ നിന്നുള്ള വനം വകുപ്പ് അധികൃതർക്ക് പ്രജീഷ് വൈകാതെ കൈമാറും.

Advertisements

ഫെബ്രുവരി എട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് തിരുവല്ല കുറ്റൂർ മണ്ണാറ വേലിയിൽ പ്രതാപചന്ദ്രന്റെ വീടിനു സമീപത്തെ മീൻകുളം വറ്റിക്കുന്നതിനിടയിൽ മൂർഖനും മുട്ടയും കണ്ടെത്തിയത്. വീടിനു സമീപത്തെ മീൻകുളം വറ്റിക്കുന്നതിനിടെ, ടാർപോളിന് അടിയിലായി മുട്ടയിട്ട് അടയിരിക്കുകയായിരുന്നു മൂർഖൻ കുടുംബം. കക്ഷികളെ കണ്ടതോടെ പ്രദേശവാസിയായ 102 ആംബുലൻസ് മാനേജർ മിഥുൻ രാജ് പണിക്കർ, വിവരം വനം വകുപ്പിന്റെ അംഗീകൃത സ്‌നേക്ക് റസ്‌ക്യൂവറും മൃഗപരീശീലകനുമായ പ്രജീഷ് ചക്കുളത്തെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇദ്ദേഹം ഉടൻ തന്നെ സുഹൃത്തിന്റെ വാഹനത്തിൽ സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. തുടർന്നു, സുരക്ഷിതമായ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ച് പാമ്പിനെ പിടികൂടി. ഇതിനു ശേഷം പാമ്പിൻ മുട്ടകൾ കേടുപാടുകളില്ലാതെ ചാക്കിലാക്കുകയും ചെയ്തു. ഇവയെല്ലാം സുരക്ഷിത കേന്ദ്രത്തിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ഉടൻ തന്നെ പാമ്പിനെയും മുട്ടയെയും വനം വകുപ്പിന് കൈമാറും. തുടർന്ന്, ഈ മുട്ടകൾ അടവച്ച് വിരിയിച്ച ശേഷം കുഞ്ഞുങ്ങളെയും പാമ്പിനെയും ആവാസ വ്യവസ്ഥയിൽ തുറന്നു വിടും.

Hot Topics

Related Articles