തിരുവനന്തപുരം : കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്പ് ആയ കോക്കോണിക്സ് ജൂലൈ മാസത്തില്‍ വിപണിയിലേക്ക്. പുതിയ നാല് മോഡലുകളുമായാണ് തിരുച്ചു വരവിന് ഒരുങ്ങുന്നത്. പുതുതായി ഇറങ്ങുന്ന മോഡലുകളില്‍ രണ്ടെണ്ണം കെലട്രോണിന്‍റെ പേരില്‍ ആയിരിക്കും വിപണിയില്‍ എത്തുക.
നേരത്തെ കോക്കോണിക്സ് ഏഴു മോഡലുകളിലാണ് ഇറങ്ങിയത്. അതിന് പുറമേയാണ് പുതിയ നാല് മോഡലുകള്‍ എത്തുന്നത്. കോക്കോണിക്സിന്‍റെ എല്ലാ ലാപ്ടോപ്പ് മോഡലിനും ബിഎഎസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം പുതുതായി ഇറങ്ങുന്ന ലാപ്ടോപ്പുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള അവസരം ഉണ്ടാകും. ഉപയോക്താക്കൾക്ക് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവ വഴി പുതിയ ലാപ്ടോപ്പുകള്‍ വാങ്ങാന്‍ സാധിക്കും.
2019ല്‍ ഉത്പാദനം ആരംഭിച്ച ശേഷം ഇതിനകം 12,500 ലാപ്ടോപ്പുകളാണ് കോക്കോണിക്സ് വിറ്റത്. ഒരു വർഷം 2 ലക്ഷം ലാപ്ടോപ്പ് നിർമ്മാണം സാധ്യമാക്കാനും കോക്കോണിക്സ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖല സ്ഥാപനമായി കോക്കോണിക്സ് മാറിയിട്ടുണ്ട്. കെല്‍ട്രോണ്‍, കെഎസ്എഫ്ഡിസി എന്നിവര്‍ക്ക് ഇപ്പോള്‍ കോക്കോണിക്സില്‍ 51 ശതമാനം ഷെയറാണ് ഉള്ളത്.
സ്വകാര്യ നിക്ഷേപകരായ യുഎസ്ടി ഗ്ലോബലിന് 47 ശതമാനം ഓഹരിയാണ് ഉള്ളത്. രണ്ട് ശതമാനം ഓഹരി വ്യവസായ വകുപ്പ് നിര്‍ദേശിക്കുന്ന സ്റ്റാര്‍ട്ട് അപിനാണ്.