കടുത്ത ശ്വാസതടസ്സം: പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ പാറ്റ

കൊച്ചി : കടുത്ത ശ്വാസതടസ്സവുമായെത്തിയയാളുടെ ശ്വാസകോശത്തില്‍ പാറ്റയെ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശിയുടെ (55) ശ്വാസകോശത്തില്‍ നിന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ നാലു സെന്റിമീറ്ററോളം വലുപ്പമുള്ള പാറ്റയെയാണ് നീക്കം ചെയ്തത്. രണ്ടു ദിവസം മുൻപാണ് സംഭവം. ശ്വാസംമുട്ടലിനെ തുടർന്നാണ് രോഗി ആശുപത്രിയിലെത്തിയത്. എക്സ്റേ എടുത്തു നോക്കിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടില്ല.

Advertisements

പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് ശ്വാസകോശത്തില്‍ പാറ്റയെ കണ്ടതെന്ന് അമൃതയിലെ ഇന്റർവെൻഷണല്‍ പള്‍മണോളജി ഹെഡ് ഡോ. ടിങ്കു ജോസഫ് പറഞ്ഞു. രോഗിക്ക് ട്രക്കിയോസ്ടമിയുടെ ഭാഗമായി കഴുത്ത് തുളച്ച്‌ ട്യൂബ് ഇട്ടിരുന്നു. വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഇതിലൂടെ പാറ്റ ശ്വാസകോശത്തിൽ എത്തിയതാകാമെന്നാണ് കരുതുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

Hot Topics

Related Articles