കൃത്രിമ മധുരം ചേർത്ത ശീതളപാനീയങ്ങൾ പതിവായി കഴിക്കുന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കാം

ശീതളപാനീയങ്ങളിൽ ചിലത് നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നതാണ്. സോഡ- കോള പോലുള്ള കൃത്രിമ മധുരം ചേർത്ത ശീതളപാനീയങ്ങളെല്ലാം ഇങ്ങനെ ആരോഗ്യത്തെ അപകടപ്പെടുത്താൻ കഴിവുള്ളവയാണ്. വല്ലപ്പോഴും ഇവ കഴിക്കുന്നതോ മിതമായ അളവിൽ കഴിക്കുന്നതോ ഒന്നും ആരോഗ്യത്തിന് വെല്ലുവിളിയാകില്ല. എന്നാൽ പതിവായി കഴിക്കുന്നത് സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കാം. പ്രത്യേകിച്ച് പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണിവ ഉണ്ടാക്കുക.

Advertisements

മധുരം വില്ലനാകുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൃത്രിമമധുരം ചേർത്ത പാനീയങ്ങളിൽ വ്യാപകമായി കാണപ്പെടുന്നൊരു ഘടകമാണ് ‘Aspartame’. ഇത് മധുരം വരാനായി ആണ് ചേർക്കുന്നത്. ഇത് പതിവായി കഴിക്കുമ്പോൾ എൻഡോക്രൈൻ ഗ്രന്ഥി ബാധിക്കപ്പെടുകയും അതുവഴി ഹോർമോൺ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നു. സ്ത്രീകളിലാണ് ഈ പ്രശ്നം കാണപ്പെടുക.

മധുരമുള്ള മിക്ക ശീതളപാനീയങ്ങളിലും സോഡയിലുമെല്ലാം ഇത് അടങ്ങിയിരിക്കും. ഇനി ഇതുണ്ടാക്കുന്ന ഹോർമോൺ പ്രശ്നങ്ങൾ സ്ത്രീകളെ എങ്ങനെയാണ് ബാധിക്കുക എന്ന് കൂടി അറിയണ്ടേ? ആർത്തവസംബന്ധമായ പ്രശ്നങ്ങൾ (പിഎംഎസ്- പ്രീമെൻസ്ട്രൽ സിൻഡ്രോം), അണ്ഡോത്പാദനത്തിൽ പ്രശ്നങ്ങൾ, വന്ധ്യത, അമിതവണ്ണം, ഗർഭസ്ഥ ശിശുവിൽ പ്രശ്നങ്ങൾ, അബോർഷൻ എന്നിങ്ങനെയുള്ള തിരിച്ചടികളാണിത് സമ്മാനിക്കുക. ഇവയൊന്നും തന്നെ നിസാരമല്ലെന്ന് ഏവർക്കുമറിയാമല്ലോ.

പ്രതിരോധം നഷ്ടമാകുന്നു

മധുരം കാര്യമായി അടങ്ങിയ പാനീയങ്ങൾ ധാരാളമായി കഴിക്കുന്നത് രോഗപ്രതിരോധ വ്യവസ്ഥയെയും മോശമായി ബാധിക്കുന്നു. ഇതിന്റെ ഭാഗമായും ഹോർമോൺ വ്യതിയാനം, അമിതവണ്ണം, വിശപ്പില്ലായ്മ, പോഷകാഹാരക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും വരുന്നു.

പുരുഷന്മാരെ ബാധിക്കുന്നത്

അളവിലധികം കൃത്രിമമധുരം അടങ്ങിയ പാനീയങ്ങൾ പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ ബീജം കുറയാൻ കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പാനീയങ്ങളുടെ ആൽക്കലൈൻ സ്വഭാവം മൂലം ശരീരത്തിൻറെ പിഎച്ച് ബാലൻസ് തെറ്റുകയും ഇതോടെ ബീജത്തിൻറെ ഉത്പാദനവും ആരോഗ്യവും ബാധിക്കപ്പെടുകയും ചെയ്യുകയാണത്രേ. അതായത് ബീജത്തിൻറെ അളവ് കുറയുന്നതിനൊപ്പം തന്നെ അതിൻറെ ആരോഗ്യവും കുറയുന്നു. എന്നുവച്ചാൽ ഗർഭധാരണമുണ്ടായാലും കുഞ്ഞിന് അനുബന്ധ പ്രശ്നങ്ങളുണ്ടാകാമെന്ന് സാരം. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഇത്തരത്തിലുള്ള പാനീയങ്ങൾ കഴിവതും ഒഴിവാക്കുകയോ നല്ലരീതിയിൽ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.