ഫോട്ടോ ഡി പി ആക്കി വാട്സാപ്പിലൂടെ പണം ആവശ്യപ്പെട്ട് വ്യാജന്മാർ; പരാതിയുമായി കളക്ടർ ഡി ആർ മേഘശ്രീ

കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം തട്ടിപ്പിന് ശ്രമമെന്ന് പരാതി. കളക്ടർ ഡി ആർ മേഘശ്രീയുടെ ഫോട്ടോ ഡി പി ആക്കി വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ആവശ്യപ്പെട്ടതായാണ് പരാതി.

Advertisements

വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടർ നേരിട്ട് തന്നെ സൈബർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള നമ്പർ എന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. അതിനിടെ വ്യാജന്മാരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് കുറിപ്പുമായി കളക്ടർ ഡി ആർ മേഘശ്രീയും രംഗത്തെത്തിയിട്ടുണ്ട്.

Hot Topics

Related Articles