“തന്റെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം ദിവസവും മൂത്രം പുരട്ടുന്നത്”; വെളിപ്പെടുത്തലുമായി ഗായിക… ഇത് സത്യമോ?

പ്രായമാകുംതോറും ചർമ സംരക്ഷണം പലവിധത്തിൽ ആളുകൾ നോക്കാറുണ്ട്. പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതും പ്ലാസ്റ്റിക് സർജറി ചെയ്യുന്നത് എല്ലാം ഇന്ന് സാധാരണമായിരിക്കുന്നു. എന്നാൽ, കൊളംബിയയില്‍ നിന്നുള്ള ​ഗായികയും ഇൻഫ്ലുവൻസറുമായ കോറൽ കോസ്റ്റ സ്വീകരിച്ച രീതി കുറച്ച് വ്യത്യസ്തമാണ്. 

​ഗായിക എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും അറിയപ്പെടുന്ന ആളാണ് എങ്കിലും മുഖസൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും കോറൽ കോസ്റ്റ പ്രശംസിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തവണ ഇവർ ചെയ്ത പുതിയ രീതിയെ കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എല്ലാ ദിവസവും രാവിലെ താൻ തന്റെ തന്നെ മൂത്രം മുഖത്ത് പുരട്ടുന്നുണ്ട് എന്നാണ് കോറൽ കോസ്റ്റ പറയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതെയാക്കുന്നതിനുള്ള ഒരു പ്രതിവിധിയാണ് ഇത് എന്നും അവര്‍ അവകാശപ്പെടുന്നു. മൂത്രം വൃത്തിയില്ലാത്തതാണ് എങ്കിലും അത് മുഖത്തെ വൃത്തിയുള്ളതാക്കി മാറ്റും എന്നാണ് ഗായികയുടെ അവകാശവാദം. 

മാത്രമല്ല, ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അവർ ഇതേ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, ഒരുപാടുപേർ അവളെ ഇതിന്റെ പേരിൽ വിമർശിച്ചു. വിമർശിക്കുന്നർ പ്രധാനമായും ചൂണ്ടിക്കാണിച്ചത് ഇതിലെ വൃത്തിയില്ലായ്‍മയുടെ അപകടം തന്നെയാണ്. ഇത് അപകടകരമാണ് എന്നും വൃത്തിഹീനമാണ് എന്നും അവർ പറഞ്ഞു. 

സ്പാനിഷ് സൊസൈറ്റി ഓഫ് പ്രൈമറി കെയർ ഫിസിഷ്യൻസിന്റെ (സെമർജെൻ) യൂറോളജി വർക്കിംഗ് ഗ്രൂപ്പ് അംഗം ഡെയ്ം പെരെസ് ഫെയ്‌റ്റോ ശാസ്ത്രീയമായ തെളിവുകളില്ല എന്നു പറഞ്ഞുകൊണ്ട് ഈ ചികിത്സയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മൂത്രം എന്നാൽ ശരീരം പുറന്തള്ളുന്ന ഒരു മാലിന്യം മാത്രമാണ് എന്നും അത് പല അസുഖങ്ങൾക്കും കാരണമാകാം എന്നും അദ്ദേഹം പറഞ്ഞു. 

Hot Topics

Related Articles