കോട്ടയം: ലോക ക്ഷീരദിന ആചരണത്തോടനുബന്ധിച്ച് കോട്ടയം ക്ഷീരപരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പ്രശ്നോത്തരി, ഉപന്യാസരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മേയ് 30ന് രാവിലെ 10 മുതൽ കോട്ടയം ഈരയിൽകടവിലെ ക്ഷീരപരിശീലനകേന്ദ്രത്തിൽ നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ സ്കൂളുകളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കാം.
ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്നവർക്ക് പെൻസിൽ ഡ്രോയിംഗും ഒമ്പത്, 10 ക്ലാസുകാർക്ക് പ്രശ്നോത്തരിയും ഉപന്യാസരചനയും 11,12 ക്ലാസിലെ കുട്ടികൾക്ക് ഉപന്യാസരചനയും നടത്തും. പെൻസിൽ ഡ്രോയിങ്, ഉപന്യാസ മത്സരങ്ങൾ രാവിലെ 10.30 മുതൽ 11.30 വരെയും പ്രശ്നോത്തരി മത്സരം 11.30 മുതൽ 12.30 വരെയും നടത്തും. പങ്കെടുക്കുന്നവർ മേയ് 29 ന് രാവിലെ 11 മണിക്ക് മുമ്പായി 9446533317 എന്ന നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.