നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി മുക്കാൻ ശ്രമമമെന്ന് ആക്ഷേപം

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഓൺലൈൻ മാദ്ധ്യമ പ്രവർത്തക മരട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി മുക്കാൻ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപം. മരട് പൊലീസ് വിഷയത്തിൽ കേസുടുക്കാത്തതാണ് ഇത്തരം സംശയങ്ങൾക്ക് വഴിവച്ചത്. ഇന്നലെ പകലാണ് പൊലീസിൽ പരാതി നൽകിയത്.

Advertisements

ചട്ടമ്പി സിനിമയുടെ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെ പൊലീസ് വിഷയത്തിൽ കകേസെടുത്തിട്ടില്ല. മാദ്ധ്യമങ്ങൾ സമീപിച്ചപ്പോഴും പരാതിയില്ലെന്നാണ് പൊലീസ് ഭാഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീകളുടെ വാക്കാലുള്ള പരാതികൾ സ്വീകരിച്ച് അന്വേഷണം നടത്തണമെന്ന കോടതി നിർദേശങ്ങൾ പോലും നിലനിൽക്കെയാണ് താരത്തിളക്കത്തിൽ മയങ്ങി പൊലീസ് വൃത്തങ്ങൾ മൗനം പാലിക്കുന്നതെന്ന് യുവതിയോട് അടുത്ത കേന്ദ്രങ്ങൾ കുറ്റപ്പെടുത്തുന്നു.

Hot Topics

Related Articles