നീ വേണമെങ്കിൽ ഇവിടെ വന്നു വാങ്ങടാ.! കൊറിയർ എത്തിച്ചു നൽകാൻ ഈടാക്കുന്നത് ഹോം ഡെലിവറിക്കുള്ള ഫീസ്; പക്ഷേ, ഫോൺ വിളിച്ചാൽ ഭീഷണിയും തെറിവിളും; കോട്ടയത്തെ പ്രഫഷണൽ കൊറിയർ സർവീസിനെതിരെ പരാതി പ്രളയം

കോട്ടയം: കൊറിയറുകൾ അയച്ച ശേഷം വിവിധ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കളോട് പ്രഫഷണൽ കൊറിയർ ജീവനക്കാർ വളരെ മോശമായി പെരുമാറുന്നതായി പരാതി. കൊറിയർ അയച്ച ശേഷം ആവശ്യക്കാരോട് ഫോണിൽ വിളിക്കുകയും, തുടർന്നു കൊറിയർ വാങ്ങണമെങ്കിൽ നേരിട്ട് ഓഫിസിൽ എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി. കൊറിയർ എത്തിയോ എന്ന് അറിയണമെന്നാവശ്യപ്പെട്ട് വിളിച്ച മറ്റൊരു ഉപഭോക്താവിനോട് എത്തുമ്പോൾ തരുമെന്ന് മോശമായ ഭാഷയിൽ പ്രതികരിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.

Advertisements

കോട്ടയം നഗരത്തിൽ മലയാള മനോരമയ്ക്കു സമീപം പ്രവർത്തിക്കുന്ന പ്രഫഷണൽ കൊറിയർ സ്ഥാപനത്തിന് എതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പരിധിയിൽ താമസിക്കുന്നവർ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നും ഒരു കൊറിയർ അയച്ചിരുന്നു. ഈ കൊറിയർ സ്വീകരിക്കുന്ന ആവശ്യത്തിനായി ഓഫിസിൽ എത്തിയ ആളോടാണ് പ്രഫഷണൽ കൊറിയർ ജീവനക്കാരൻ മോശമായ ഭാഷയിൽ പ്രതികരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബംഗളൂരുവിൽ നിന്നും അയച്ച കൊറിയർ ഓഫിസിൽ എത്തിയോ, എന്ന് അന്വേഷിക്കുന്നതിനായി നേരിട്ട് ഓഫിസിൽ എത്തിയ ഉപഭോക്താവിനോട്, എന്നാൽ അങ്ങോട്ട് പോയി വാങ്ങിക്ക്… എന്ന മോശമായ മറുപടിയാണ് ഓഫിസിലുണ്ടായിരുന്ന ജീവനക്കാരൻ നൽകിയത്. ഇതു സംബന്ധിച്ചു പരാതിപ്പെടുന്നതിനായി മേൽത്തട്ടിലെ ജീവനക്കാരുടെ നമ്പരുകൾ അടക്കം ആവശ്യപ്പെട്ടെങ്കിലും മോശമായ ഭാഷയിൽ തന്നെയായിരുന്നു ഇയാളുടെ പ്രതികരണം. ഇതേ തുടർന്ന്, ഓഫിസിൽ എത്തിയ ആളുകൾ ക്ഷുഭിതരായി ഇറങ്ങിപ്പോകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഫഷണൽ കൊറിയറിനെതിരെ വ്യാപകമായി ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

Hot Topics

Related Articles