ശബരിമലയില്‍ ഭക്തര്‍ക്ക് കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ച് ആരോഗ്യ വകുപ്പ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു പറഞ്ഞു.നേരത്തെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഭക്തര്‍ക്ക് ഇത് രണ്ടും വേണമെന്നായിരുന്നു.

Advertisements

Hot Topics

Related Articles