കോന്നി : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ ബജറ്റുകൾ അവതരിപ്പിച്ച് അധിക നികുതി ഏർപ്പെടുത്തി കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാബു വർഗീസ് പറഞ്ഞു. ജനങ്ങൾ മുഴുവൻ സാമ്പത്തികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ ബജറ്റിലൂടെ ആശ്വാസം നൽകുന്നതിന് പകരം ജീവീതം തകർക്കുന്നരീതിയിലാണ് ബജറ്റ് പ്രഖ്യാപനങ്ങൾ.
പെട്രോൾ – ഡീസൽന് അധിക സെസ് ഏർപ്പെടുത്തിയും, വൈദ്യുതി ചാർജ്, വെള്ളക്കരം, കെട്ടിട നികുതി തുടങ്ങിയവ വർദ്ധിപ്പിച്ച് നാണ്യവിളകളുടെ വില തകർച്ചയിലും സർക്കാരിൻ്റെ ധൂർത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ജനങ്ങളുടെ മേൽ ‘അധിക നികുതി ചാർജ്ജ് വർദ്ധനവും ഉണ്ടാക്കിയിരിക്കുന്നത്.കേരള സർക്കാർ സംയോജിത ചരക്ക് സേവന നികുതിയിനത്തിൽ 5000 കോടി രൂപ വർഷംതോറും നഷ്ടപ്പെടുത്തി പെട്രോൾ – ഡീസൽ സെസിലൂടെ 750 കോടി രൂപ ബജറ്റിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.