അമരാവതി: തെലങ്കാന ഡി ജി പിയെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡി ജി പി അൻജാനി കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് നിശ്ചയിച്ചിരുന്ന ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ ഡി ജി പി പെരുമാറിയതാണ് നടപടിയ്ക്ക് പിന്നിലെ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇദ്ദേഹം തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് പിന്നാലെ ഹെെദരബാദില്‍ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് നേതാവ് അനുമുല രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇതാണ് ഡി ജി പിയെ സസ്പെൻഡ് ചെയ്തതിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.
Advertisements