കോട്ടയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കമ്മറ്റി യുടെ നേതൃത്വത്തിൽ നടന്ന പൗര വിചാരണ പദയാത്ര തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കൂടിയ യോഗത്തിൽ , യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കെ.പി.സി.സി സെക്രട്ടറി മാരായ കുഞില്ലമ്പള്ളി ,ഫിലിഫ് ജോസഫ്, കെപിസിസി എക്സിക്യുട്ടീവ് അംഗം പി ആർ സോനാ, ഡിസിസി ഭാരവാഹികളായ മോഹൻ കെ നായർ, ബോബി ഏലിയാസ് ,എം പി സന്തോഷ് കുമാർ,നന്ദിയോട് ബഷീർ ,ജെ ജി പാലക്കലോടി വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ടി സി റോയ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ,നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ്,മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മഞ്ചു ചന്ദ്രൻ,എന്നിവർ പ്രസംഗിച്ചു.
ജാഥ ക്യാപ്റ്റൻ എസ് രാജീവിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പതാക കൈമാറി മണ്ഡലം പ്രസിഡന്റ്മാരായ ഇട്ടി അലക്സ്, തങ്കച്ചൻ വേഴക്കാട്ട്, ജോൺ ചാണ്ടി ജയൻ ബി മടം ,സാബു മാത്യു, പനച്ചിക്കാട് പാഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ എന്നിവർ നേതൃത്വം നൽകി. 6 നു പരത്തും പാറയിൽ കൂടിയ സമാപന സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ് മുഖ്യ പ്രഭാഷണം നടത്തി.