കോഴിക്കോട്: സംസ്ഥാനത്ത് മാധ്യമ വിലക്കാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് ജയിൽ ചൂണ്ടിക്കാട്ടി, കിടക്ക് അകത്ത് എന്ന് പറയുന്നു. പ്രതിപക്ഷത്തെയും അടിച്ചമർത്തുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
മാധ്യമങ്ങൾക്കെതിരായ കേസ് ശരിയല്ല. ശബ്ദിക്കുന്നവരുടെ മുഴുവന്‍ വായടപ്പിക്കുകയാണ്. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചൊതുക്കുകയാണ്. കേന്ദ്ര നിലപാടുകളെ വിമർശിക്കുന്നവർ കേരളത്തിൽ എടുക്കുന്ന തീരുമാനങ്ങൾ മറിച്ചാണെന്നും കെ മുരളീധരൻ വിമര്‍ശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം പിണറായി സർക്കാർ മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്നാണ് പറഞ്ഞത്. ഇപ്പോൾ ജയിൽ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സർക്കാർ നിലപാടുകൾക്കെതിരെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ നിലപാടിനോട് ഇടത് മുന്നണിയിലെ ഘടകകക്ഷികൾ പോലും അസ്വസ്ഥരാണ് . മോദിയുടെ ബി ടീമാണ് പിണറായി വിജയമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്, എകെജി ഭവൻ്റ ചെലവ് വഹിക്കുന്നത് കേരള ഘടകം ആയതുകൊണ്ടാണോ എന്നും കെ മുരളീധരൻ ചോദിച്ചു.