രാഹുൽ ഗാന്ധിയുടെ ‘രാവണ പോസ്റ്റർ’ ; ജയ്പൂർ മെട്രോപോളിറ്റൻ കോടതിയിൽ ഹർജിയുമായി കോൺഗ്രസ്

ദില്ലി : രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിക്കുന്ന ബിജെപി പോസ്റ്ററിനെതിരെ ജയ്പൂർ മെട്രോപോളിറ്റൻ കോടതിയിൽ ഹർജി നൽകി കോൺഗ്രസ്. രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജറാണ് ഹർജി നൽകിയത്.ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ഐടി സെൽ മേധാവി അമിത് മാളവ്യ എന്നിവർക്ക് ക് എതിരെയാണ് ഹർജി. ഹർജി തിങ്കളാഴ്ച പരിഗണിക്കും. 

Advertisements

അപവാദ പ്രചാരണം, മാനഹാനി, കരുതിക്കൂട്ടിയുള്ള അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യം. അതേസമയം,
രാഹുൽ ഗാന്ധിക്കെതിരായ രാവണൻ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ്സ് നീക്കം. ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെരും നുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോൺഗ്രസ് പങ്കുവെച്ചതിന്റെ മറുപടിയായാണ് ദുഷ്ട ശക്തി, ധർമ വിരുദ്ധൻ, ഭാരതത്തെ തകർക്കുന്നവൻ എന്നീ പരാമർശങ്ങളോടെ പത്തു തലയുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ബിജെപി ട്വീറ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.