പൂവൻതുരുത്ത് മേൽപ്പാലം പൊളിച്ചിട്ടിട്ട് മാസങ്ങൾ : കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

കൊല്ലാട് : പാത ഇരട്ടിപ്പിക്കലിന്റെ പേരിൽ പൂവൻതുരുത്ത് റെയിൽവേ മേൽപാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായുള്ള ജോലികൾ തടസപ്പെട്ടത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്.
ആവശ്യമായ ജോലിക്കാരെയോ സാങ്കേതിക സംവിധാനങ്ങളും ഉപയോഗമാക്കാതെ നിർമ്മാണം മൂന്നാം വർഷത്തിലും ഇഴഞ്ഞു നീങ്ങി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നകിൽ പ്രതിക്ഷേധിച്ചാണ് കോൺഗ്രസ് ധർണ നടത്തിയത്.

Advertisements

കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രവർത്തകർ മേൽപാല നിർമ്മാണത്തിന് സമീപം ഉപവാസസമരം അനുഷ്ഠിച്ചു. മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠത്തിന്റെ നേതൃത്വത്തിലുള്ള സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ. പി കെ വൈശാഖ്, മിനിഇട്ടികുഞ്ഞ്, ജയന്തിബിജു, അനിൽകുമാർ. ബ്ലോക്ക് പ്രസിഡണ്ട് എസ് രാജീവ്, പുതുപ്പള്ളി മണ്ഡലം പ്രസിഡണ്ട് സാം കെ വർക്കി, നേതാക്കൾമാരായ ജോർജ്കുട്ടി, തമ്പാൻ കുര്യൻ വർഗ്ഗീസ്, കുര്യൻവർക്കി, ഉദയകുമാർ, റ്റി റ്റി ബിജു, ഷിബു കുളത്തുങ്കൽ, റോയി എബ്രഹാം, ലതീഷ്കുമാർ, ജയഛന്ദ്രൻ, എബി, ജിൽസ് പൂവൻതുരുത്ത് തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിച്ചു.

Hot Topics

Related Articles