മാന്നാർ: കെട്ടിട നിർമാണ തൊഴിലാളി ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ അമ്പാടി സദനത്തില്‍ രാധാകൃഷ്ണൻ (56) ആണ് മരിച്ചത്. ഞായർ രാവിലെ പത്തിന് വീടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുടുംബ ക്ഷേത്രത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് പകല്‍ 2.30 ന് വീട്ടുവളപ്പില്‍.
ഭാര്യ: സുമ.
മക്കള്‍: അഭികൃഷ്ണൻ, അമ്പാടി കൃഷ്ണൻ. മരുമക്കള്‍: മൊഹീദ, കാർത്തിക.
Advertisements