കോൺഗ്രസ് ടിവി പുരം ബൂത്ത് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി 

ടി വി പുരം : കോൺഗ്രസ് 118,119 ബൂത്ത് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. ഇരുമ്പേപ്പള്ളിൽ വസതിയിൽനടന്ന അനുസ്മരണ സമ്മേളനം   കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.എസ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.  കെപിസിസി അംഗം മോഹൻ ഡി.ബാബു, പി.ഡി.ഉണ്ണി, പി.എൻ. ബാബു, ടി.അനിൽകുമാർ, എസ്.സാനു, ഇടവട്ടം ജയകുമാർ,ശ്രീരാജ് ഇരുമ്പേപ്പള്ളി,വർഗീസ് പുത്തൻചിറ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles