പ്രതിഷേധാഗ്നി ആളിപ്പടർന്നു ; പാചക വാതക – മണ്ണെണ്ണയുടെ വില വർധനവ് ; കോട്ടയം നഗരത്തിൽ കെഎസ്കെറ്റിയു നേതൃത്വത്തിൽ വനിതകളുടെ അടുപ്പ് കൂട്ടി സമരം

കോട്ടയം :
രാജ്യത്തെ പാചക വാതക – മണ്ണെണ്ണയുടെ വില വർധവിനെതിരെ വനിതകൾ അടുപ്പു കൂട്ടി പ്രതിഷേധിച്ചു. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കെ എസ് കെ റ്റി യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ 100 ഓളം വനിതകൾ അണിനിരന്നു. ജനജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയങ്ങൾക്കെതിരെ വീട്ടമ്മമാരുടെ ശക്തമായ പ്രതിഷേധത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ വീട്ടമ്മമാർ പോസ്റ്റ് ഓഫീസിന് മുന്നിൽ അടുപ്പ് കൂട്ടിയാണ് പ്രതിഷേധിച്ചത്. സമരം മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.ഓമന ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാഴിക്കാടൻ എം.പി , സിപിഎം ഏരിയ സെക്രട്ടറി ബി ശശികുമാർ , കെ എസ് കെ റ്റി യു സംസ്ഥാന കമ്മിറ്റി അംഗം പി എൻ രാജപ്പൻ , സരോജിനി തങ്കപ്പൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles