കോട്ടയം ചിങ്ങവനത്ത് ഗൃഹനാഥനെ  വീട് കയറി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ : പിടിയിലായത് പനച്ചിക്കാട് സ്വദേശികൾ 

ചിങ്ങവനം: ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കോളാകുളം ഭാഗത്ത് പൊട്ടൻമല വീട്ടിൽ ശരത് (23), പനച്ചിക്കാട് കോളാംകുളം ഭാഗത്ത് പൊട്ടൻ മല വീട്ടിൽ ഷാജി (56), പനച്ചിക്കാട് കോളാകുളം ഭാഗത്ത് പാടിപ്പാട്ട് വീട്ടിൽ അഖിലേഷ് കുമാർ (27), പനച്ചിക്കാട് കോളാകുളം കരോട്ട് ഭാഗത്ത് താമരപ്പള്ളി വീട്ടിൽ ഷിജു (39) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇവർ നാലുപേരും ചേർന്ന് പതിനെട്ടാം തീയതി രാത്രി 8 മണിയോടുകൂടി ഇവരുടെ അയൽവാസി കൂടിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി  ഇയാളെ ആക്രമിക്കുകയായിരുന്നു. ഇവരുടെ സുഹൃത്തിൽ നിന്നും ഗൃഹനാഥൻ പണം കടം മേടിച്ചിട്ട് തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ കയ്യിൽ കരുതിയിരുന്ന വടികൊണ്ട് ആക്രമിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ അലക്സ്, സുദീപ്, സി.പി.ഓ മാരായ മണികണ്ഠൻ, സംജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.