കുവൈറ്റ്: കൊവാക്സിൻ കുത്തിവയ്പ്പെടുത്തവർക്കും കുവൈറ്റിലേക്ക് അടുത്തുതന്നെ പ്രവേശനം സാദ്ധ്യമാകുമെന്നു റിപ്പോർട്ട്. ഇതുസംബന്ധിച്ച് കുവൈറ്റ് അധികൃതരുമായി ചർച്ച തുടരുന്നതായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യക്തമാക്കി. . കൊവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്കായി എംബസി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചതായും കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് കുവൈറ്റ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുവൈറ്റ് കൊവാക്സിൻ അംഗീകരിച്ചിട്ടില്ലാത്തതിനാൽ കൊവാസ്‌കിൻ കുത്തിവച്ചവർക്ക് ആ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊവാക്‌സിൻ സ്വീകരിച്ചവരുടെ വിവര ശേഖരണത്തിനായി എംബസി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. എംബസിയുടെ വെബ്‌സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ചാണ് വിവരങ്ങൾ നൽകേണ്ടത്.