കൊവിഡ് മാത്രമല്ല വില്ലൻ; സംസ്ഥാനത്ത് ചുമയും പനിയും പടർന്നു പിടിക്കുന്നു; മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം: കൊവിഡ് കാലത്ത് ചുമയും പനിയും ജലദോഷവുമായി കേരളത്തിലെ സാധാരണക്കാർ വലയുന്നു. ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർ കൊവിഡ് ടെസ്റ്റ് നടത്തി വലഞ്ഞു. എന്നാൽ, സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതിൽ ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Advertisements

എന്നാൽ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കൊവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് പരിശോധനയിൽ നെഗറ്റീവ് ആകുന്ന മുറയ്ക്ക് തുടർ ചികിത്സ നൽകിവരികയാണ്. രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്ക്കുമുള്ള കഠിന ചൂടും തമ്മിൽ അനുപാതമില്ലാത്തതാണ് പുതിയ സ്ഥിതി വിശേഷത്തിന് കാരണം. വൈറസിന് അനുകൂല കാലാവസ്ഥയാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാഴ്ചയ്ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് കൂടുതൽ കാണുന്നത്. പ്രായമേറിയവർ പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണമെന്നും അല്ലാത്തപക്ഷം അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

വായുവിൽ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നത്. മാസ്‌ക് ഉപയോഗത്തിൽ ജാഗ്രതക്കുറവ് കാണുന്നുണ്ടെന്നും മീറ്റിങ്ങുകളിലും ഉത്സവങ്ങളിലും മാസ്‌ക് ഒഴിവാക്കുന്നത് അപകടകരമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.