കൊവിഡ് വീണ്ടും ഭീതി പടർത്തുന്നു; ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം എത്തുന്നു; അപകടകാരിയെന്നു ശാസ്ത്രജ്ഞർ

ജോഹന്നാസ്ബർഗ്: രണ്ടു വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേയ്ക്കു കടക്കാനൊരുങ്ങുന്ന കൊവിഡിന്റെ പുതിയ വകഭേദം. ദക്ഷിണാഫിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ കുറച്ച് സാമ്ബിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisements

ബി1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തലെന്നും. ശാസ്ത്രജ്ഞർ അറിയിച്ചു.. ഈ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലബോറട്ടറികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയിൽ ഈ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തെ മറ്റ് എട്ട് പ്രവിശ്യകളിൽ ഇതിനകം തന്നെ വൈറസ് വകഭേദം ഉണ്ടായിരിക്കാമെന്നും അവർ പറഞ്ഞു.ഏകദേശം 100 സാമ്ബിളുകളിൽ ആ.1.1.529 വകഭേദം ഉള്ളതായി ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു.

വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ ഈ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് വ്യാഴാഴ്ച അറിയിച്ചു

അതേസമയം ബോട്‌സ്വാനയിലും ഹോങ്കോങ്ങിലും ഇതേ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്ത കേസ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു യാത്രികനാണ്. എന്നാൽ ഗൗട്ടെങ്ങിലെ 90 ശതമാനം പുതിയ കേസുകളും ബി.1.1.529 ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.വിവരങ്ങൾ പരിമിതമാണെങ്കിലും, ഞങ്ങളുടെ ശാസ്ത്രജ്ഞർ പുതിയ വകഭേദത്തെക്കുറിച്ചും, വരാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അഹോരാത്രം പ്രവർത്തിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് പ്രസ്താവനയിൽ അറിയിച്ചു.

പുതിയ വകഭേദത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്, വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനാംഗങ്ങളുടെ അടിയന്തര സിറ്റിംഗ് നടത്താനും ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം ബീറ്റ വകഭേദവും കണ്ടെത്തിയ ആദ്യ രാജ്യം ദക്ഷിണാഫ്രിക്ക ആയിരുന്നു. ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ച വകഭേദമാണ് ബീറ്റ. ഈ വർഷം ആദ്യം രാജ്യത്ത് സി.1.2 എന്ന മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു.

Hot Topics

Related Articles