ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡില്ലാ സാക്ഷ്യപത്രം നിര്‍ബന്ധമാക്കി; ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ബാധകമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബൈ:ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെ പി സി ആര്‍ പരിശോധനയിലെ കൊവിഡില്ലാ സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നു എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. ക്യൂ ആര്‍ കോഡുള്ള രേഖയാണ് വേണ്ടത്. ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ലെബനന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യുണൈറ്റഡ് കിംഗ്ഡം, വിയറ്റ്‌നാം, സാംബിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത് ബാധകമാണ്.ആര്‍ ടി പി സി ആര്‍ പരിശോധന ഫലത്തില്‍ സാമ്പിള്‍ എടുത്ത സ്ഥലം വ്യക്തമാക്കണം. ചെക്ക്-ഇന്‍ ചെയ്യുമ്പോഴും ദുബൈ വിമാനത്താവളങ്ങളില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) പ്രതിനിധി ആവശ്യപ്പെടുമ്പോഴും ക്യുആര്‍ കോഡ് സാക്ഷ്യപത്രം ഹാജരാക്കണം. ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഇത് ആവശ്യമാണ്.

Advertisements

Hot Topics

Related Articles