കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318 പേർ രോഗമുക്തരായി. 6111 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 387 പുരുഷൻമാരും 388 സ്ത്രീകളും 121 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 160 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ 5380 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 301914 പേർ കോവിഡ് ബാധിതരായി. 293992 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 54550 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-94
ഏറ്റുമാനൂർ-38
ഉഴവൂർ-37
കോരുത്തോട്-30
വെള്ളൂർ-28
എലിക്കുളം-27
വൈക്കം-24
കാഞ്ഞിരപ്പള്ളി-22
വിജയപുരം-21
ഭരണങ്ങാനം, പാമ്പാടി-19
ഉദയനാപുരം-17
ചങ്ങനാശേരി, ഈരാറ്റുപേട്ട, അതിരമ്പുഴ-16
പുതുപ്പള്ളി, പനച്ചിക്കാട്-15
കങ്ങഴ, മണിമല-14
കുറിച്ചി, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ-13
തൃക്കൊടിത്താനം, തീക്കോയി, മണർകാട്, തിരുവാർപ്പ്-12
ചിറക്കടവ്-11
വാഴപ്പള്ളി, പൂഞ്ഞാർ, വെള്ളാവൂർ, കുറവിലങ്ങാട്, രാമപുരം, മറവന്തുരുത്ത്, മീനച്ചിൽ-10
ചെമ്പ്, തലപ്പലം, കടുത്തുരുത്തി, നീണ്ടൂർ, തലയോലപ്പറമ്പ്, ആർപ്പൂക്കര, വാകത്താനം, കറുകച്ചാൽ, വാഴൂർ, എരുമേലി, കാണക്കാരി-9
തലനാട്, അകലക്കുന്നം, പാലാ, മാഞ്ഞൂർ, തിടനാട്-8
പാറത്തോട്, കരൂർ, മാടപ്പള്ളി, കുമരകം-7
മുത്തോലി, മുണ്ടക്കയം-6
പായിപ്പാട്, അയർക്കുന്നം, കടനാട്, അയ്മനം-5
കടപ്ലാമറ്റം, നെടുംകുന്നം-4
കല്ലറ, മുളക്കുളം, പൂഞ്ഞാർ തെക്കേക്കര, മൂന്നിലവ്, വെളിയന്നൂർ, കൂട്ടിക്കൽ-3
ഞീഴൂർ-2
വെച്ചൂർ, കൂരോപ്പട, മീനടം, തലയാഴം-1