നവീൻ ബാബുവിന്റെ മരണം; ദിവ്യക്കെതിരായ സിപിഎം നടപടി സ്വാഗതം ചെയ്ത് സിപിഐ

കോഴിക്കോട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യക്കെതിരായ സിപിഎം നടപടിയെ സ്വാഗതം ചെയ്ത് സിപിഐ. പിപി ദിവ്യക്കെതിരായ സിപിഎം നടപടി അഭിനന്ദനാര്‍ഹമാണ്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള സന്ദേശമാണിതെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

Advertisements

നിലവിൽ തെരഞ്ഞെടുപ്പുകളെ പണഹിതം ആക്കുന്ന പ്രവണത ഇപ്പോള്‍ വർദ്ധിക്കുന്നുണ്ട്. അതിന്‍റെ പ്രതിഫലനമാണ് പാലക്കാട് കണ്ടത്. അവിടെ പണം ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കണം. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ് ചർച്ചയാവേണ്ടത്. ട്രോളി വന്നാല്‍ അതും ചർച്ചയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്ദീപ് വാര്യർ സിപിഐയിലേക്ക് എന്ന വാർത്തയും ബിനോയ് വിശ്വം നിഷേധിച്ചു. സന്ദീപ് വാര്യർ ഇടതുപക്ഷത്തിന് ചേരുന്ന ആശയങ്ങളിലേക്ക് മാറിയാല്‍ സ്വീകരിക്കാമെന്നും നിലവില്‍ സിപിഐയുമായി ചര്‍ച്ച ഒന്നും നടന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Hot Topics

Related Articles