കല്ലറ : സിപിഐ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി കല്ലറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥനടത്തി. സംഘപരിവാർ സ്വീകരിക്കുന്ന ഗൂഡ ലക്ഷ്യങ്ങൾ പരാജയപ്പെടുത്തുന്നതിനും, അഴിമതി, വിലക്കയറ്റം വർഗീയത, ദുർഭരണം, ഫെഡറൽ വിരുദ്ധത തുടങ്ങിയ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായണ് സിപിഐ കല്ലറ ലോക്കൽ സെക്രട്ടറി എം ജി ഫിലെന്ദ്രൻ ക്യാപ്റ്റൻ ആയി, ഈ ജി പ്രകാശൻ വൈസ് ക്യാപ്റ്റൻ ആയും, ഡി. ബോബൻ ഡയറക്ടർ ആയും ജാഥ നടന്നത്.
കാൽനടജാഥയുടെ ഉത്ഘാടനം കളമ്പുകാട് ജംഗ്ഷനിൽ സിപിഐ വൈക്കം മണ്ഡലം എക്സിക്യൂട്ടീവ് അംഗം പി സുഗതൻ ജാഥ ക്യാപ്റ്റൻ എംജി ഫിലിന്ദ്രന് പതാക കൈമാറി ഉത്ഘടനം നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിൽ പി എസ് സാനുമോൻ അധ്യക്ഷത വഹിച്ചു.കളമ്പുകാട്, പഞ്ചായത്ത് ജംഗ്ഷൻ, നീരോഴുക്കിൽ ജംഗ്ഷൻ, അഞ്ചെക്കർ, കുരിശ്ശൂപള്ളി,പറവൻതുരുത്ത്, പ്രഭാത് ലൈബ്രറി ജംഗ്ഷൻ, പെരുംതുരുത്ത് കടവ്, കല്ലറ മാർക്കറ്റ് ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ ജാഥക്ക് സ്വീകരണങ്ങൾ നൽകി. സമാപന സമ്മേളനം
കല്ലറ മാർക്കറ്റ് ജംഗ്ഷനിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, കാം കോ ചെയർമാനും ആയ സി കെ ശശിധരൻ ഉൽഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ ഷിജു രാജപ്പൻ ആദ്യക്ഷത വഹിച്ചു, വി കെ സലിം കുമാർ സ്വാഗതം ആശംസിച്ചു, സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം ഡി ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി പി പ്രദീപ്,മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ ഡി ബോബൻ, രജനി പി ആർ, സിപിഐ കല്ലറ ലോക്കൽ കമ്മിറ്റി അംഗവും കല്ലറ (വൈക്കം)ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ അമ്പിളി മനോജ്, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം മിനി ജോസ്, സി ഡി എസ് ചെയ്യർപേഴ്സൺ നിഷ ദിലീപ്,സുജാത ശിവൻ,ഉണ്ണികൃഷ്ണൻ ജിൽജിത്ത്, രാജു, എം ജി സോമൻ തുടങ്ങിയവർ സംസാരിച്ചു.