മാധ്യമ പ്രവർത്തകക്ക് എതിരെയുള്ള കേസ്: ഇടതുമുന്നണിയിൽ ഭിന്ന അഭിപ്രായം ; “പൊലീസ് നടപടിയോട് യോജിക്കുന്നില്ല , സർക്കാർ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയും , എം.വി ഗോവിന്ദന്റെ പരാമർശം എന്ത് സാഹചര്യത്തിലാണെന്ന് മനസിലാകുന്നില്ല” : സിപിഐ നേതാവ് സി ദിവാകരൻ

തിരുവനന്തപുരം : മാധ്യമ പ്രവർത്തകക്ക് എതിരെ കേസെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ ഇടതുമുന്നണിയിൽ ഭിന്നത. പൊലീസ് നടപടിയോട് സിപിഐ യോജിക്കുന്നില്ലെന്നും, സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സിപിഐ നേതാവ് സി ദിവാകരൻ വ്യക്തമാക്കി.

Advertisements

‘മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണെന്നിരിക്കെ, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. വിമർശനങ്ങൾ ഉൾക്കൊള്ളാൻ നല്ല ഭരണാധികാരികൾക്ക് കഴിയണം. പൊലീസ് നടപടിയോട് സിപിഐ യോജിക്കുന്നില്ല. ആരുടേയോ പ്രീതി പിടിച്ച് പറ്റാൻ പൊലീസ് കുത്തിത്തിരിപ്പ് നടത്തുകയാണ്’. സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി ദിവാകരൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെ തന്നെ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സി ദിവാകരൻ വിമ‍ര്‍ശിച്ചു. ഇനിയും കേസെടുക്കുമെന്ന് എം.വി ഗോവിന്ദൻ പറയുമെന്ന് വിശ്വസിക്കുന്നില്ല. എന്ത് സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നത് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ സർക്കാർ നടപടിയെ ന്യായീകരിച്ച് സിപിഎം നേതാവ് എം.ഗോവിന്ദൻ പ്രതികരിച്ചിരുന്നു. സ‍ര്‍ക്കാര്‍-എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് തുറന്നടിച്ച ഗോവിന്ദൻ, സ‍ര്‍ക്കാരിന്റെ മാധ്യമ പ്രവ‍ര്‍ത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പറ‌ഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.